KOYILANDY DIARY.COM

The Perfect News Portal

ക്ലീന്‍ ഗ്രീന്‍ സിറ്റിസീറോ വേസ്റ്റ് പ്രഖ്യാപനവും ശുചീകരണ യാത്രയും നടത്തി

വടകര : നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ക്ലീന്‍ ഗ്രീന്‍ സിറ്റിസീറോ വേസ്റ്റ് വടകരയുടെ പ്രഖ്യാപനവും ശുചീകരണ യാത്രയും നടത്തി. പദ്ധതിയുടെ പ്രഖ്യാപനം കോട്ടക്കടവില്‍ എം.എല്‍.എ. സി.കെ. നാണു നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് വീടുകളിലേക്ക് സബ്സിഡി നിരക്കില്‍ കമ്ബോസ്റ്റ് യൂനിറ്റുകള്‍, ബയോഗ്യാസ് എന്നിവ വിതരണം ചെയ്യും.

പൊതുസ്ഥലങ്ങളിലെ ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് നഗരത്തിലെ നാല് സ്ഥലങ്ങളില്‍ തുമ്ബൂര്‍മുഴി മോഡല്‍ കമ്ബോസ്റ്റിംഗ് സംവിധാനമൊരുക്കും. പൊതു പരിപാടികള്‍ നടത്തുന്നതില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന മുഖേന ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്നതിന് ഉടമകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കും.

വീടുകളില്‍ നിന്നും മാസംതോറും 50 രൂപയും, സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപ 300 വരെയും ഈടാക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനും വേര്‍തിരിക്കുന്നതിനും  എംആര്‍എഫ്(മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) സ്ഥാപിക്കും. പ്ലാസ്റ്റിക്കുകള്‍ പൊടിച്ച്‌ ടാറിംഗിന് ഉപയോഗിക്കുന്നതിനായി ഷഡിംഗ് മെഷീന്‍ സ്ഥാപിക്കും. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും നഗരസഭ അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച്‌ മൂരാട് പാലം മുതല്‍ പെരുവാട്ടുംതാഴെ വരെയുള്ള ദേശീയപാതയും, സാന്‍ഡ്ബാങ്ക്സ് മുതല്‍ കുരിയാടി വരെയുള്ള തീരദേശവും ശുചീകരിച്ചു.

Advertisements

എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനീസ് എന്നിവരാണ് ശുചീകരണ യാത്രയില്‍ പങ്കെടുത്തത്. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍, സെക്രട്ടറി കെ.യു ബിനി, വൈസ് ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു, റീന ജയരാജ്, വി ഗോപാലന്‍ മാസ്റ്റര്‍, എം.പി അഹമ്മദ്, ടി കേളു, കെ.കെ രാജീവന്‍, പി.കെ സിന്ധു, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ അബ്ദുസമദ്, സി..ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ.കെ രമണി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, പി ഗിരീഷന്‍ സംസാരിച്ചു. ടെക്നിക്കല്‍ കമ്മിറ്റി വൈസ്ചെയര്‍മാന്‍ മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ബാബു, ജെഎച്ച്‌ഐമാരായ എസ് ബിനോജ്, ഷൈനി, രാജേഷ്, ലത, സുധീഷ്, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *