KOYILANDY DIARY

The Perfect News Portal

കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ ജനുവരി 1 ന് തുറക്കും


കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ നടപടികൾ തുടങ്ങി.     

തുറക്കുന്നതിന് മുന്നോടിയായി  വിവിധ വകുപ്പുകളുടെ സഹായത്തോടെ ഏകോപിച്ചു നടത്തേണ്ടുന്ന  ക്രമീകരണങ്ങൾ  സംബന്ധിച്ച്  കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗം കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ വെച്ച് നടന്നു.  വിദ്യാർത്ഥികളൾ സ്കൂളിലേക്ക് കടന്നു വരുമ്പോൾ  പാലിക്കേണ്ട  മാനദണ്ഡങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലേക്ക് കാര്യങ്ങൾ എത്തിക്കാൻ രണ്ട് ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്കൂളുകളിലും പി.ടി.എ, ക്ലാസ് റൂം പി.ടി.എ എന്നിവ വിളിച്ചു ചേർക്കാൻ ധാരണയായി. 

ശുചീകരണ, അണു നശീകരണ പ്രവൃത്തികൾക്ക് ഫയർഫോഴ്സ്, പോലീസ്, ആരോഗ്യം വിഭാഗങ്ങളുടെ സഹായം ലഭ്യമാക്കും.  എല്ലാ പ്രവർത്തനങ്ങളും പരസ്പര സഹകരണത്തോടെ നിർവ്വഹിക്കാനും ധാരണയായി. ക്ലാസ് ആരംഭിക്കുന്നതോടെ പ്രായോഗിക ഘട്ടത്തിൽ ഉയർന്നു വരുന്ന മറ്റ് വിഷയങ്ങളിൽ അപ്പപ്പോൾ  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് മുന്നോട്ടു പോകാനും തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എ യെ കൂടാതെ വടകര ഡി.ഇ.ഒ പി.കെ. വാസു മാസ്റ്റർ, കൊയിലാണ്ടി എ.ഇ.ഒ സുധ.വി.പി ,  ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ രാജീവൻ വളപ്പിൽകുനി, എന്നിവരും നിരവധി പ്രധാനധ്യാപകരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *