കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും. യോഗത്തില്‍ പ്രധാന അജണ്ടയായി അമൃത് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകളും പ്രതിഷേധ പരിപാടികളും നടക്കുകയായിരുന്നു.

ഈ സാഹചര്യം, നിലനില്‍ക്കെ കൗണ്‍സില്‍ അംഗം വിദ്യാബാലകൃഷ്ണന് പദ്ധതി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ മേയര്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. പകരം മറുപടി പറഞ്ഞത് കൗണ്‍സിലര്‍ രാധാകൃഷ്ണനായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം മേയറുടെ ചേംബറിനടുത്തേക്ക് എത്തുകയും വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പുരഷന്മാര് സ്ത്രീകളെ കയ്യേറ്റം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. നിലവില്‍ സംഘര്‍ഷഭരിതമായൊരു സാഹചര്യമാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉള്ളത്.

