കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ കൂട്ട ആത്മഹത്യശ്രമം

കോട്ടയം: കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ കൂട്ട ആത്മഹത്യശ്രമം. 15നും 17നും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളാണ് മഹിള മന്ദിരത്തില്‍ ആത്മഹത്യാശ്രമം നടത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പ്രഥമിക നിഗമനം.
സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നി അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് ഉറക്കഗുളിക കഴിച്ച കാര്യം കുട്ടികള്‍ തുറന്നു പറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

