KOYILANDY DIARY

The Perfect News Portal

കൊല്ലംചിറ നവീകരിക്കാൻ 325.23 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

കൊയിലാണ്ടി> നബാർഡിന്റെ ധനസഹായത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പിഷാരികാവ് കൊല്ലംചിറ നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 325.23 ലക്ഷം ചെലവു പ്രതീക്ഷിക്കുന്ന പ്രവർത്തിയുടെ 308.97 ലക്ഷം നബാർഡ് ആർ.എൽ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പയായി നൽകും. മുല്ലപ്പളളി രാമചന്ദ്രൻ എം.പി പിഷാരികാവ് കൊല്ലം ചിറ സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരുന്നു. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനെയാണ് നിർമ്മാണ ഏജൻസിയായി നിശ്ചയിച്ചിരിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ ജലാശയമാണ് കൊല്ലം ചിറ.