KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ സ്റ്റോറിൽ മലബാർമീറ്റ് ഉൽപ്പന്ന വിപണനം ആരംഭിച്ചു

കൊയിലാണ്ടി: താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം നേതൃത്വത്തിൽ സാധാരണക്കാർക്ക് ന്യായവിക്ക് ലഭ്യമാകുന്ന ബ്രഹ്മഗിരിയുടെ ഇറച്ചി ഉൽപ്പന്നങ്ങൾ കൊയിലാണ്ടി സഹകരണ സ്റ്റോറിൽ വിപണനം ആരംഭിച്ചു. കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ആദ്യ വിൽപ്പന നടത്തി. ചെത്ത്‌ തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട് എം. എ. ഷാജി അദ്ധ്യക്ഷത വഹിച്ചു.

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ മീറ്റിന്റെ ലോകോത്തര നിലവാരത്തിലുള്ള സംസ്‌ക്കരണ ശാലയിൽ നിന്നും ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ വിവിധ വലുപ്പത്തിൽ കട്ട് ചെയ്ത് സംസ്‌ക്കരിച്ച് പായ്ക്കറ്റുകളിലാക്കി ന്യായവിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട സഹകരണ സ്ഥാപനമാണ് മലബാർ മീറ്റ്.

ചടങ്ങിൽ നഗരസഭാ കൗൺസിലർ പി. എം. ബിജു, മാങ്ങോട്ടിൽ സുരേന്ദ്രൻ, ടി. വി. ദാമോദരൻ, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റെ്‌ സൊസൈറ്റി പി.ആർ.ഒ. പുത്തുമല പുരുഷോത്തമൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സഹകരണസംഘം സെക്രട്ടറി ഇൻ ചാർജ്ജ് എ. പി. സുധീഷ് സ്വാഗതവും, ആർ. കെ. മനോജ് നന്ദിയും പറഞ്ഞു.

Advertisements

വിവിധ ഉൽപ്പന്നങ്ങളുടെ വിലവിവര പട്ടിക താഴെ കൊടുക്കുന്നു

33

 

 

Leave a Reply

Your email address will not be published. Required fields are marked *