കൊയിലാണ്ടി നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു

കൊയിലാണ്ടി: നഗരത്തിൽ വീണ്ടും മാലിന്യം നിറയുന്നു. ഈസ്റ്റ് റോഡിൽ നിന്നും പുതിയ സ്റ്റാന്റിലെക്ക് പോകുന്ന ജംഗ്ഷനിലാണ് മലിന്യം നിറച്ച ചാക്കുകൾ നിറയുന്നത്. സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ പോലും മറയുന്ന ഉയരത്തിലാണ് മാലിന്യങ്ങൾ നിറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്തകനത്ത മഴയിൽ അഴുകി ഒലിച്ച് ദുർഗന്ധം വമിക്കുന്നത് കാൽനട യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

