KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിർത്തിവെച്ച ടോൾ പിരിവ് വീണ്ടും ആരംഭിച്ചു: ജനരോഷം ശക്തം

കൊയിലാണ്ടി: കോവിഡ് വ്യാപന  ഭീഷണി നിലനിൽക്കെ കൊയിലാണ്ടിയിൽ വീണ്ടും ടോൾ പിരിവ് ആരംഭിച്ചു. ഇന്നലെയാണ് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് നിർത്തിവെച്ച ടോൾ പിരിവ് വീണ്ടും ടോൾ പിരിവ് ആരംഭിച്ചത്. കോവിഡ് ഭീഷണി ഉണ്ടായ ഉടനെ സംസ്ഥാന സർക്കാർ ഇടപെട്ട് സപ്റ്റംബർ അവസാനം വരെ ടോൾ പിരിവ് നിർത്തി വെക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടന്നാണ് വീണ്ടും പിരിവ് ആരംഭിച്ചത്.  ഇതിനെതിരെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്.

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയായ റോഡിൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പോകുന്നത്.  രോഗിയായ ഡ്രൈവറിൽ നിന്ന് സമ്പർക്കമുണ്ടായാൽ അത് സമൂഹ വ്യാപനത്തിലേക്ക് കടക്കും എന്നാണ് ജനങ്ങൾ ആശങ്കപ്പെട്ടത്.. നഗരസഭ ഓഫീസിന് തൊട്ടുത്ത് കിടക്കുന്ന ഈ ടോൾ ബൂത്തിൽ വീണ്ടും പിരിവ് ആരംഭിച്ചത് ജനങ്ങൾക്ക് കടുത്ത അമർഷമാണ് ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *