KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം: കൊയിലാണ്ടി ഹാർബർ അടച്ചു

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി ഹാർബർ അടച്ചിടാൻ തീരുമാനിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് വൈകീട്ട് ഉത്തരവിട്ടത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹാർബർ അടച്ചിടൽ തുടരും. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കൊയിലാണ്ടി ഹാർബറിൽ നടത്തിയ പരിശോധനയിൽ വലിയതോതിൽ കോവിഡ് പോസ്റ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭ ചെയർമാൻ, സെക്രട്ടറി, ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കൊയിലാണ്ടി പോലീസ് എന്നിവർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കലക്ടർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഹാർബറിലുള്ള കച്ചവടക്കാർക്കും സമീപ വാർഡുകളിലുള്ളവർക്കും കുറേ ദിവസങ്ങളിലായി കോവിഡ് വ്യാപകമായിരുന്നു.

നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ റൂറൽ ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നടത്തുന്നത്. റൂറൽ എസ്.പി.യുടെ നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസ്, സി.ഐ. സി. കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്ന് പോലീസ് മേധാവികൾ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *