കൊയിലാണ്ടിയിലെ വൈദ്യുതി തടസ്സം വ്യാപാരികൾ കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയർക്ക് നിവേദനം കൈമാറി
കൊയിലാണ്ടിയിൽ നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്ന സാഹചര്യത്തതിൽ വ്യാപാരികൾ കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയർക്ക് നിവേദനം കൈമാറി. 2 മാസത്തിലേറെയായി രാവിലെ മുതൽ വൈകീട്ട് വരെ മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാതായതോടെ വ്യാപാര മേഖലക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസം സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണുന്നതിന് വേണ്ടി കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ കോഴിക്കോട് കെ.എസ്.ഇ.ബി. ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ രാധകൃഷ്ണന് നിവേദനം കൈമാറിയത്. അസോസിയേഷൻ യുണിറ്റ് പ്രസിഡൻ്റെ കെ കെ. നിയാസിൻ്റെ നേതൃത്വത്തിൽ പി കെ ഷുഹൈബ്, പി ചന്ദ്രൻ, പി. പ്രജീഷ്, കെ. വി. റഫീഖ്, മനീഷ്, ബി.എച്ച് ഹാഷിം, പി ഉസ്മാൻ, ഖലീൽ എന്നിവർ സംബന്ധിച്ചു.
