KOYILANDY DIARY.COM

The Perfect News Portal

കൊടുങ്ങല്ലൂരില്‍ ബസ്സപകടം: കോഴിക്കോട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു

തൃശൂര്‍: ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ്​ ഇടിച്ച്‌​ കോഴിക്കോട്​ സ്വദേശിയായ അധ്യാപിക മരിച്ചു. ഫറോക്ക്​ ഹയര്‍​ സെക്കണ്ടറി  സ്​കൂള്‍ അധ്യാപിക റസീന (42) ആണ്​ മരിച്ചത്​. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്ത്​ സ്​കൗട്ട്​സ്​ ആന്‍ഡ്​ ഗൈഡ്​സ്​ ക്യാമ്പില്‍ കുട്ടികളെ​ പങ്കെടുപ്പിച്ച്‌ തിരികെ വരുന്നതിനിടെയാണ്​ അപകടം. റോഡു മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസ്​ ഇടിച്ചു വീഴ്​ത്തുകയായിരുന്നു.

Share news