കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു

കോഴിക്കോട്: അടിയന്തരാവസ്ഥ പീഡിതരെ ആദരിക്കുന്നതിന്റെ ഭാഗമായി കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ജനാധിപത്യ സംരക്ഷണദിനമായി ആചരിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ച എം.കെ. പ്രേംനാഥിനെ ആദരിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ. ജയകുമാര്‍ അധ്യക്ഷനായി.
സ്വാതന്ത്ര്യസമരസേനാനി പി. വാസു, പി.കെ. ശശിധരന്, എം.എ. സത്താര്‍, ടി. അസീസ്, കെ. സന്തോഷ്, ബാലഗോപാല്‍, പി.ആര്. സുനില്‍സിങ്, എം.എസ്. മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

