KOYILANDY DIARY

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മുതിർന്ന പൗരൻമാരുടെ തീവണ്ടി യാത്രാ ഇളവ് നിർത്തലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കോവിഡ് ശമനത്തെത്തുടർന്ന് തീവണ്ടി സർവീസുകൾ പലതും പഴയ രൂപത്തിലേക്ക് മാറിയെങ്കിലും മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ഇളവ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ അനുഭവിക്കുന്ന അവകാശങ്ങൾ കവരുന്നത് റെയിൽവേ മൊത്തത്തിൽ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.

ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും യോജിച്ച പ്രക്ഷോഭം നടത്തും. മുതിർന്ന പൗരൻമാർ, വികലാംഗർ, ദേശീയ അവാർഡ് ജേതാക്കൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ആനുകൂല്യം തുടരണമെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സത്യപാലൻ, ജില്ലാ സെക്രട്ടറി ടി. ബാലകൃഷ്ണൻ, ഇ. അശോകൻ, പൂതേരി ദാമോദരൻ നായർ, കെ.വി. ബാലൻക്കുറുപ്പ്, ഇ.കെ. അബൂബക്കർ, പൂക്കോട് രാമചന്ദ്രൻനായർ, ഇ.സി. ബാലൻ, സോമൻ ചാലിൽ, കെ. രാജീവൻ, എൻ.കെ. പ്രഭാകരൻ, ഇബ്രാഹിം തിക്കോടി, ഒ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *