KOYILANDY DIARY

The Perfect News Portal

കേരള തീരത്ത് ന്യൂനമര്‍ദ്ദം: മുഖ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരള തീരത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ തീരദേശമേഖലയിലെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി ശക്തിയാര്‍ജിച്ചു മുന്നോട്ട് നീങ്ങുകയാണെന്നും കാലാവസ്ഥാ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത ശക്തമായ കാറ്റ് വീശിയേക്കാം കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *