കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പികകന്‍ പങ്കാളിയായതില്‍ മാപ്പു : ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം > കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കുന്നതില്‍ പങ്കാളിയായതില്‍ മാപ്പു പറഞ്ഞ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരുണാകരനെ ജനമദ്ധ്യത്തില്‍ താറടിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാവേണ്ടതാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
അട്ടിമറിയില്‍ പങ്കാളിയാകേണ്ടി വന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കരുണാകരനെ ചാരനായും ജനദ്രോഹിയായും ചിത്രീകരിച്ചുവെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കരുണാകരന്റെ അദ്ദേഹത്ത അനുസ്മരിച്ചു കൊണ്ടെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
