KOYILANDY DIARY

The Perfect News Portal

ക്ഷീര കര്‍ഷക സംഗമവും തീറ്റപ്പുല്‍ ദിനാചരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി> ക്ഷീര വികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള 2015-16 വര്‍ഷത്തെ പന്തലായനി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കോഴിക്കോട് ജില്ലാതല തീറ്റപ്പുല്‍ ദിനാചരണവും പന്തലായനി പാല്‍വിതരണ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നിത്യാനന്ദ ആശ്രമത്തില്‍ വച്ച് നടന്നു.

കൊയിലാണ്ടി നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, പന്തലായനി ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്‌സ്, എഫ്.ഐ.ബി, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ കന്നുകാലി പ്രദര്‍ശനം, ഫോഡര്‍ പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ഡയറി ക്വിസ്, പൊതു സമ്മേളനം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവ ഉണ്ടായിരുന്നു.

കന്നുകാലി പ്രദര്‍ശനം  ഉദ്ഘാടനം കെപത്മിനി (കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍) നിര്‍വ്വഹിച്ചു. പി.കെ കുഞ്ഞിക്കണാരന്‍, സുന്ദരന്‍ മാസ്റ്റര്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു.

Advertisements

ക്ഷീര കര്‍ഷക സംഗമം ഉദാഘാടനവും, മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, ലാവണ്യ സി ( ക്ഷീര വികസന ഓഫീസര്‍), എം.ശോഭന (ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍,കോഴിക്കോട്), സബീഷ് അലോക്കണ്ടി (വൈസ് പ്രസിഡന്റെ് പന്തലായനി ബ്ലോക്ക്), എന്‍.കെ ഭാസ്‌ക്കരന്‍ (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍,കൊയിലാണ്ടി നഗരസഭ), ഇന്ദിര (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍,പന്തലായനി ബ്ലോക്ക്), സി.കെ ശ്രീകുമാര്‍, വി.പി ഇബ്രാഹിം കുട്ടി, ശ്രീജ റാണി, പി.പി കുഞ്ഞായിന്‍, സി. പ്രഭാകരന്‍, സി.പി ഭാസ്‌ക്കരന്‍, കെ.ശ്രീധരന്‍, സി.പി മോഹനന്‍, വിനോദ് വായനാരി, കെ.കെ ദാമോദരന്‍, സജിത.പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ഷീരകര്‍ഷക സെമിനാറും, ഡയറി ക്വിസും സംഘടിപ്പിച്ചു.

പൊതുസമ്മേളനം ബാബു പാറശ്ശേരി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ഗിരിജ പി. കെ.എം ശോഭ, എം.ശോഭന, അജിത.കെ, ഷിജു, രമണി, ഗീത കെ.സി, എ.എം വേലായുധന്‍, യു.രാജീവന്‍ മാസ്റ്റര്‍, അഡ്വ: വിജയന്‍, കെ.പി ഹരിദാസന്‍, കെ.അപ്പു മാസ്റ്റര്‍, വി.വി ഗംഗാധരന്‍, രവി മഠത്തില്‍, ടി.കെ ചന്ദ്രന്‍, കെ.പി വിനോദ് കുമാര്‍, ബാലകൃഷ്ണന്‍ കിടാവ്, എ.പി ശിവാനന്ദന്‍, സി.രമേശന്‍ സി.ഗോപിനാഥ്,സുമില കെ.പി എന്നിവര്‍ സംസാരിച്ചു.