KOYILANDY DIARY

The Perfect News Portal

കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി  പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച്‌ സഭ നിറുത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ ഗുരുതര വീഴ്‌ചയാണ് കെവിന്റെ മരണത്തിന് കാരണമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. പൊലീസിന്റെ അറിവോടെ നടന്ന ദുരഭിമാനക്കൊലയാണിതെന്നും അദ്ദേഹം ആരോപിച്ചു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സി.പി.എമ്മുകാരാണ് . കേസ് പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കെവിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പൊലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെവിനെ തട്ടിക്കാണ്ടുപോയി കൊന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

Advertisements

ദുരഭിമാനാക്കൊലയ്ക്കെതിരെ കേരളം രംഗത്ത് വരണം. എന്നാല്‍, കൊലപാതകത്തില്‍ രാഷ്ട്രീയം കാണരുത്. തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല. കെവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നു. ഇത് എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ ജോണും മാതാവ് രഹ്നയും സഹോദരന്‍ സാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് വഴിതിരിച്ചു വിടാന്‍ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂര്‍ ആരോപിച്ചു. പല കേസുകളിലും ഇതാണ് കണ്ടത്. വരാപ്പുഴ കേസിലും പൊലീസുകാരാണ് പ്രതിസ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വരാപ്പുഴ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോ‌ര്‍ജിന് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുക്കാന്‍ റൂറല്‍ ടൈഗര്‍ ഫോഴ്സ് നിര്‍ദ്ദേശിച്ചതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *