കുറുവങ്ങാട് കുളം നാശത്തിന്റെ വക്കിൽ

കൊയിലാണ്ടി: നാടും നഗരവും കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ ജലസ്രോതസ്സുകള്‍ നാശത്തിലേക്ക്. കുറുവങ്ങാട് ശിവക്ഷേത്രത്തിനു സമീപമുളള കുളത്തില്‍ പുല്ലും പായലും നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. മലിനജലം നിറഞ്ഞത് കാരണം സമീപത്തെ വീടുകളിലെ കിണറുകളും മലിനമായിക്കൊണ്ടിരിക്കുകയാണ്. കൊതുകും പെരുകുന്നു. കുളം ശുചീകരിക്കുവാന്‍ നടപടിയൊന്നും ഇല്ല. കുളം ശുചീകരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
