കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂളിൽ ഭക്ഷ്യവിഷബാധ: 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് 22.ഓളം വിദ്യാർത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടിത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചഭക്ഷണത്തി ൽ നിന്നാണ് വിഷബാധയെറ്റതെന്ന് കരുതുന്നു.വ്യാഴാഴ്ച സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയെറ്റത്. വീട്ടിലെത്തിയ കുട്ടികൾക്ക് ഛർദിയും, വയറിളക്കവുമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പല കുട്ടികളും അസുഖത്തെ തുടർന്ന് എത്തിയിരുന്നില്ല. എത്തിയ കുട്ടികളാകട്ടെ ക്ഷീണിതരായിരുന്നു.
തുടർന്ന് ആരോഗ്യ പ്രവർത്തകരും സ്കൂൾ അധികൃതരും ചേർന്ന് കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനൊപ്പം. സോയാബീൻ കൊടുത്തിരുന്നതായാണ് വിവരം ഇതിൽ നിന്നാവാം വിഷബാധയേറ്റതെന്ന് കരുതുന്നു. കൂടാതെ പുതിയ പാത്രത്തിലാണ് ഭക്ഷണം പാകം ചെയ്തതെന്നും പറയുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ സുഖം പ്രാപിക്കുന്നതായി ഡോക്ടർ മാർ പറഞ്ഞു.
എം.എൽ.എ. കെ. ദാസൻ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ എന്നിവരും ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. ഫുഡ് ആൻറ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി.
