കാവുംവട്ടത്ത് പകല്‍വീട് ഒരുങ്ങുന്നു

കൊയിലാണ്ടി : നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരി കാവുംവട്ടത്ത് പകല്‍വീടിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നു. മലയില്‍ ബാലകൃഷ്ണന് സൗജന്യമായി നല്കിയ 4.5 സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപ ചെലവില്‍ പണിയുന്ന കെട്ടിടത്തിന് കെ.ദാസന് എം.എല്‍.എ. ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റൻ്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ.അജിത, വി. സുന്ദരന്‍ മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, നഗരസഭാംഗങ്ങളായ ആര്. കെ.ചന്ദ്രന്, കെ.ലത, എന്‍.എസ്.സീന, വി. കെ. ലാലിഷ, കെ.എം.ജയ, അസി. എഞ്ചിനീയര്‍ മനോജ് കുമാര്‍, മലയില്‍ ബാലകൃഷ്ണന്, പി.വി.മാധവന്, ശേഖരന് കൊളാര, എന്‍.കെ. അബ്ദുള്‍ അസീസ്, ഏ.കെ.ബാലന് എന്നിവര്‍ സംസാരിച്ചു.
