കാപ്പാട് കൊയിലാണ്ടി തീരദേശ പാതയിൽ വിരുന്ന്കണ്ടി പാലത്തിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ പാതയിൽ കൊയിലാണ്ടി വിരുന്നുകണ്ടി മേൽപ്പാലത്തിനു സമീപത്തെ റോഡിലെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. അപകട മുന്നറിയിപ്പുമായി അടയാളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണു നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
വിരുന്നുകണ്ടി ക്ഷേത്ര മഹോത്സവം തുടങ്ങിയതോടെ നിരവധി പേർ ഇതുവഴി ക്ഷേത്രത്തിലെ വരുന്നുണ്ട്. റോഡിലെ കുഴി ഭീഷണിയായിരിക്കുകയാണ്. ഏതാനും വർഷം മുമ്പാണ് പാലം പണി പൂർത്തിയായത്. പാലം നിർമ്മാണത്തിലെ അപാകമാണ് റോഡിൽ കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിലെ കുഴി ശാശ്വതമായി അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി ‘വിരുന്നു കണ്ടി യൂണിറ്റ് അറിയിച്ചു. വി. കെ. ജയൻ, കെ. പി. എൽ. മനോജ്, ബാബു, മണികണ്ഠൻ, വി. കെ. രാമൻ സംസാരിച്ചു.

