KOYILANDY DIARY.COM

The Perfect News Portal

കാണികളിൽ ആവേശം തീർത്ത് ശ്രീജിത്തിന്റെ മാജിക്ക് ഷോ

കോഴിക്കോട്‌: എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന മാജിക്ക് ഷോ കാണികളിൽ ആവേശം തീർത്തു. കൊയിലാണ്ടി വിയ്യൂർ സ്വദേശി മജീഷ്യൻ ശ്രീജിത്ത് ആണ് കൺകെട്ടു വിദ്യകളിലൂടെ കാണികളെ കൈയിലെടുത്തത്. ശൂന്യതയിൽ നിന്നും പ്രാവുകളെയും വർണാഭമായ പൂക്കളെയും പുറത്തെടുത്തതോടെ കാഴ്ചക്കാരിൽ നിന്നും കരഘോഷങ്ങൾ ഉയർന്നു.

ഒഴിഞ്ഞ പേപ്പർ കവറിൽ നിന്നും പലനിറങ്ങളിലുള്ള  പൂക്കൾ, ധരിച്ച കോട്ടിൽ നിന്നും പക്ഷികൾ, തൊപ്പിയിൽ നിന്നും വർണക്കടലാസുകൾ എന്നിങ്ങനെ കണ്ണിന് കുളിർമയേകുന്നതായിരുന്നു മാജിക്ക് ഷോ. സദസ്സിലിരുന്ന കുട്ടികളെക്കൂടി മാജിക്കിന്റെ ഭാഗമാക്കിയതോടെ പരിപാടി ജനകീയമായി. ശ്രീജിത്ത് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ്.


Share news

Leave a Reply

Your email address will not be published. Required fields are marked *