കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപ ചുമതലയില്‍ നിന്ന് നീക്കി

കോഴിക്കോട്: കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ ചുമതലയില്‍ നിന്ന് നീക്കി. സുഭാഷ് ചന്ദ്രനാണ് പുതിയ പത്രാധിപര്‍. ആഴ്ചപ്പതിപ്പില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചത്തിനെതിരെ സംഘപരിവാര്‍ വന്‍പ്രതിഷേധം സംഘടിപ്പിയ്ക്കുകയും ആഴ്ചപ്പതിപ്പ് കത്തിയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് പിന്നാലെയാണ് ഇപ്പോള്ചുമതലയില് നിന്നു നീക്കിയത്.
മീശ വിവാദത്തില്‍ നോവലിസ്റ്റ് എസ് ഹരീഷിനെ കമല്‍ റാം പിന്തുണച്ചിരുന്നു. ‘സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം’ എന്ന് മീശ പിന്‍വലിച്ചതിനെപ്പറ്റി കമല്‍റാം സജീവ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ന്യൂസ് ഡസ്ക്കിലെ കാവിയും ചുവപ്പും എന്ന പുസ്തകം കമല്‍ റാം സജീവിന്റെതായുണ്ട്. 15 കൊല്ലമായി ആഴ്ചപ്പതിപ്പിന്റെ ചുമതലയിലുണ്ട്.

