KOYILANDY DIARY

The Perfect News Portal

നടയകം പാട ശേഖരത്തിൽ കൃഷിയിറക്കി

തിക്കോടി: നടയകം പാട ശേഖരത്തിൽ കൃഷിയിറക്കി. ജില്ലാ പഞ്ചായത്തിൻ്റെ ‘കതിരണി പദ്ധതി’ യുടെ ഭാഗമായാണ് പുറക്കാട് നടയകം പാട ശേഖരത്തിൽ കൃഷിയിറക്കിയത്. ഗ്രാമപ്പഞ്ചായത്തും പുറക്കാട്, നടയകം പാടശേഖര സമിതിയും കൃഷിവകുപ്പും ചേർന്നാണ് പുഞ്ചകൃഷിയിറക്കുന്നത്. നടയകം വയലുകളിൽ രണ്ടര പതിറ്റാണ്ടിനു ശേഷമാണ് നെൽക്കൃഷി പുനരാരംഭിച്ചത്. ഞാറു നടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ഞാറ്റടി ഉള്ളിയേരി കന്നൂരിലാണ് തയ്യാറാക്കിയത്. കേരള സംസ്ഥാന കാർഷിക യന്ത്രവത്‌കരണമിഷൻ്റെ നൂതനയന്ത്രങ്ങളും പരിശീലനം സിദ്ധിച്ച കർമസേനയും മേൽനോട്ടത്തിനായി ഒരു എൻജിനിയറുടെ സേവനവും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയിറക്കാൻ മിഷൻ സി.ഇ.ഒ. ഡോ. ജയകുമാർ നേതൃത്വം നൽകി. നിലമൊരുക്കിയതും വരമ്പുകൾ നിർമിച്ചതും തൊഴിലുറപ്പുതൊഴിലാളികളാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, കെ.പി. ഷക്കീല, രാജീവൻ കൊടലൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *