KOYILANDY DIARY

The Perfect News Portal

കോവിഡ് ‘സി’ കാറ്റഗറി: ഓൺലൈൻ അപേക്ഷ സമർപ്പണം- ജനം വലയുന്നു

കൊയിലാണ്ടി : കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും തൊട്ടുത്തുള്ള പഞ്ചായത്തുകളും കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലായത് സർക്കാരിലേക്കും മറ്റും അപേക്ഷ സമർപ്പിക്കുന്നതിന് ജനം ബുദ്ധിമുട്ടുന്നു. ഇതിൽ ഭൂരിപക്ഷം സർക്കാർ ഓഫീസുകളിലേക്കും, മറ്റു ബാങ്ക് ലോൺ ആവശ്യമായ സർടിഫിക്കറ്റ്, വിദേശത്ത് പോവാൻ അവശ്യമായ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനുള്ള അപ്പേക്ഷ തുടങ്ങിയവ എല്ലാം ജനം ആശ്രയിക്കുന്നത് അക്ഷയ  കേന്ദ്രങ്ങളെയാണ്. അത് തുറക്കാൻ അനുവാദം ലഭിക്കാത്തത് ഏറെ പ്രയാസം സൃഷ്ട്ടിക്കുന്നു.

ഈ സാഹചര്യത്തിൽ  ഓഫീസുകളിൽ നേരിൽ അപേക്ഷ സ്വീകരിക്കാത്തതും  അഥവാ അങ്ങിനെ സ്വീകരിക്കണമെങ്കിൽ തന്നെ ആവശ്യമായ അപേക്ഷ ഫോമുകൾ വാങ്ങാവുന്ന കടകളും തുറക്കുന്നുമില്ല. ഫലത്തിൽ ഇപ്പോൾ ഒരാൾക്ക് പോലും ഒന്നിനും അപേക്ഷിക്കാൻ പറ്റുന്നുമില്ല. നേരത്തെ അപേക്ഷിച്ച് പാസായ സർട്ടിഫിക്കറ്റിൻ്റെ പ്രിൻറ് എടുത്ത് ബന്ധപ്പെട്ട ഓഫിസുകളിൽ സമർപ്പിക്കാൻ കഴിയാതെ ജനം നെട്ടോട്ടം ഓടുകയാണ്. വിവിധ പരീക്ഷകൾക്ക് അപേക്ഷ നൽകേണ്ടവർക്ക് സി കാറ്റഗറിയിൽ ഉൾപ്പെട്ട്പോയതു കൊണ്ട് അപേക്ഷ തിയ്യതി നീട്ടി നൽകിയിട്ടുമില്ല. ഇവരൊക്കെ എ, ബി കാറ്റഗറിയിലേക്ക് യാത്ര ചെയ്യുന്നുമുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *