ഓവുചാൽ മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: ഓവുചാൽ മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനടുത്തുളള പെട്രോൾ പമ്പിനു സമീപം മാലിന്യം തള്ളുന്നതിനിടെ ടിപ്പർ ലോറി ചളിയിൽ താഴ്ന്നു പോവുകയായിരുന്നു.
സംഭവമറിഞ്ഞ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് സ്ഥലത്തെത്തി. കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചു നടപടികൾ സ്വീകരിച്ചു. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

