KOYILANDY DIARY

The Perfect News Portal

ഒരു മാസം അടുപ്പിച്ചു 2 പഴം, അദ്ഭുതഫലം

പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മറ്റു പല ഫലവര്‍ഗങ്ങളേയും അപേക്ഷിച്ചു താരതമ്യേന വില കുറവും.

ദിവസം ഒരു പഴം പലരുടേയും ശീലമാണ്. എന്നാല്‍ ദിവസം 2 പഴമെന്നാണ് കൂടുതല്‍ നല്ലതെന്നു വിദഗ്ധര്‍ പറയും. ദിവസം 2 പഴം അടുപ്പിച്ചൊരു മാസം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇത് ഇങ്ങനെ കഴിയ്ക്കണമെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ മികച്ചത്.

ഹാര്‍ട്ട് അറ്റാക്ക് സാധ്യത 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നത്.

Advertisements

ദഹനപ്രശ്നങ്ങളും മലബന്ധം പോലുള്ള പ്രശ്നങ്ങളുമുണ്ടെങ്കില്‍ ഇതേ രീതിയില്‍ പഴം കഴിയ്ക്കുന്നത് ഈ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

ക്ഷീണം തോന്നുന്നുവെങ്കില്‍ താല്‍ക്കാലിക ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

ഇതിലെ അന്റാസിഡ് നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏറെ മികച്ചതാണ്.

ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട് ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. ഇവ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കും.

ചുമ, തൊണ്ടയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏറെ സഹായകമാണിത്.

ശരീരത്തിലെ ട്രിഫ്റ്റോഫാന്‍ സെറോട്ടനിന്‍ ആയി മാറാന്‍ ഇത് സഹായിക്കും. ഇതിലൂടെ നല്ല മൂഡും സന്തോഷവും ലഭിയ്ക്കും.

പ്രാതലിന് പഴം കഴിയ്ക്കുന്ന കുട്ടികളില്‍ ഏകാഗ്രത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭകാലത്ത് ഈ ശീലം ഏറെ നല്ലതാണ്. ഇത് മോണിംഗ് സിക്നസ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *