KOYILANDY DIARY

The Perfect News Portal

ഒന്നരവയസുകാരന്റെ അന്നനാളത്തില്‍ കൂടുങ്ങിയ ക്ലിപ്പ് ശസ്ത്രകിയ കൂടാതെ പുറത്തെടുത്തു

മലപ്പുറം: ഒന്നരവയസുകാരന്റെ അന്നനാളത്തില്‍ കൂടുങ്ങിയ ക്ലിപ്പ് ശസ്ത്രകിയ കൂടാതെ പുറത്തെടുത്തു. കുട്ടിയുടെ അന്നനാളത്തില്‍ കൂടുങ്ങിയ ഒന്നര ഇഞ്ചോളം വലിപ്പവും കൂര്‍ത്ത വശങ്ങളുള്ളതുമായ തലമുടിയിലിടുന്ന ക്ലിപ്പ്, പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഉദരരോഗ വിദഗ്ധ ഡോ. രമാകൃഷ്ണകുമാറാണ് എന്റോസ്‌കോപ്പിന്റെ സഹായത്താല്‍ പുറത്തെടുത്തത്.

ആഹാരത്തോടുള്ള വൈമുഖ്യവും ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ കുഞ്ഞിനു ശസ്ത്രക്രിയ കൂടാതെയാണ് പ്രശ്‌ന പരിഹാരം കണ്ടെത്തിയത്. ഇത്തരം അവസരങ്ങളില്‍ ശസ്ത്രക്രിയ ഒഴിവാക്കി എന്റോസ്കോപ്പിന്റെ അനുകൂലമായ സാധ്യതകളാണ് വെളിപ്പെടുത്തുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പല അസൗകര്യങ്ങളും ആശുപത്രി വാസം, തുടര്‍ചികിത്സകള്‍ എന്നിവയെല്ലാം ഈ സംവിധാനത്തിന്റെ സഹായത്തോടെ ഒഴിവാക്കാമെന്നതു ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ ദിവസം ആനമങ്ങാട് സ്വദേശിയായ നാലുവയസുള്ള കുട്ടിയുടെ തൊണ്ടയില്‍ കൂടുങ്ങിയ നാണയം ഡോ. രാമാകൃഷ്ണകുമാര്‍ എന്റോസ്കോപ്പിന്റെ സഹായത്താല്‍ പുറത്തെടുത്തിരുന്നു. കേരളത്തിലെ അപൂര്‍വം ആശുപത്രികളില്‍ മാത്രമേ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുകള്‍ സേവനമനുഷ്ഠിക്കുന്നുനൂള്ളു. അവരില്‍ ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണെന്നുള്ളതും തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങളുമായി എത്തുന്ന രക്ഷിതാക്കളെ ബോധവത്കരിക്കേണ്ട ഒന്നാണൈന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *