KOYILANDY DIARY

The Perfect News Portal

ഒഞ്ചിയത്ത്‌ ആര്‍എംപിയില്‍ നിന്നും കൂട്ടരാജി

ഒഞ്ചിയം: യുഡിഎഫ്-ആര്‍എംപി കൂട്ടുകെട്ടിലും പ്രദേശത്ത് നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച്‌ . കുന്നുമ്മക്കര, മുയിപ്ര ഭാഗങ്ങളിലെ പത്ത് ആര്‍എംപി കുടുംബങ്ങളാണ് രാജിവച്ചത്. കുടുംബങ്ങള്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.


രണ്ട് ബിജെപി കുടുംബങ്ങളും രാജിവച്ച്‌ സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജിവച്ച്‌ വന്നവര്‍ക്ക് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടന്ന സിപിഐ എം പൊതുയോഗത്തില്‍ സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി പി മോഹനന്‍ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണന്‍ അധ്യക്ഷനായി.

ആര്‍എംപി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക മുന്നണി ജില്ലാകമ്മിറ്റി അംഗവുമായ ആദിയൂര് കണ്ണോത്ത് രാജന്‍, കണ്ണോത്ത് രജിലേഷ് കുമാര്‍, റിലേഷ് കുമാര്‍, കണ്ണോത്ത് ദിനേശന്‍, കുറ്റിപ്പുനത്തില്‍ രമേശന്‍, ബിജെപി പ്രവര്‍ത്തകനായ തച്ചറത്ത് ബാബു, മുയിപ്രയിലെ ആര്‍എംപി സജീവ പ്രവര്‍ത്തകരായ ചെക്ക്യോട്ടില്‍ രാജേഷ്, പട്ടര്‍ പറമ്ബത്ത് ജിജില്‍, സഗിത, പട്ടര്‍പറമ്ബത്ത് സവിത, രാമത്ത് പ്രമോദ്, ബിജെപി പ്രവര്‍ത്തകനായ കൊയപ്പള്ളി സജില്‍ എന്നിവരാണ് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ആര്‍എംപി യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്രിമിനല്‍ സംഘമായി അധഃപതിച്ചതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു.

Advertisements

കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരസ്യമായാണ് ആര്‍എംപി-യുഡിഎഫ് ബന്ധം വെളിപ്പെടുത്തിയത്. കമ്യൂണിസ്റ്റ് മൂല്യം കളഞ്ഞുകുളിച്ച ഈ അരാഷ്ട്രീയ സംഘത്തില്‍ തുടരാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച്‌ വ്യാപക കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ആര്‍എംപി ഓഫീസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ ആയുധശേഖരം കണ്ടെത്തിയിരുന്നു.

നിരവധി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ആര്‍എംപി നേതാവ് വേണു അടക്കം പതിനാറ് പേര്‍ക്കെതിരെ ആയുധങ്ങള്‍ സൂക്ഷിച്ചതിന് പൊലിസ് കേസെടുത്തിരുന്നു. സിപിഐ എം കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറിമാരെ നേരിട്ട് കണ്ട് രാജി സന്നന്ധത അറിയിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവയ്ക്കുമെന്ന് ഇവര്‍ സൂചന നല്‍കി. ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, ഇ എം ദയാനന്ദന്‍, അഡ്വ. ഇ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *