KOYILANDY DIARY

The Perfect News Portal

പി.വി. പ്രഭാകരൻ നമ്പ്യാരുടെ (റിട്ട: ഐ.പി.എസ്) 11-ാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ യൂണിയൻ കൊയിലാണ്ടി സർക്കിൾ കമ്മറ്റി നേതൃത്വത്തിൽ സംഘടനയുടെ ആദ്യകാല പ്രസിഡണ്ടും പ്രവർത്തകർക്ക് ആവേശവും ഊർജ്ജവുമായിരുന്ന  പി.വി പ്രഭാകരൻ നമ്പ്യാരുടെ  (Rtd. ഐ.പി.എസ്)  11-ാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ലാ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ തലത്തിലും, സർക്കാർ തലങ്ങളിലും Online  അനുസ്മരണ സമ്മേളനം നടത്തി.
കൊയിലാണ്ടി സർക്കിൾ കമ്മറ്റി നടത്തിയ ഓൺലൈൻ അനുസ്മരണ യോഗം സംസ്ഥാന കമ്മറ്റി അംഗം ഹരിദാസ് G നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വടകര മേഖല പ്രസിഡണ്ട് ശ്രീധരൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി V.K. നാരായണൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഭാസ്ക്കരൻ P.V, സോമസുന്ദരൻ, സർക്കിൾ കമ്മറ്റി മെമ്പർമാരായ ഉമേഷ് K.P, ദാമോദരൻ നമ്പ്യാർ, വാസുദേവൻ നായർ, സർക്കിൾ കമ്മറ്റി വൈസ് പ്രസിഡണ്ട് K.P. വേണുഗോപാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സർക്കിൾ കമ്മറ്റി സെക്രട്ടറി സ്വാഗതവും, M.T. ഭാസ്ക്കരൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *