ഇരവിപേരൂരില്‍ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവഗുരുതരമാണ്. ഇയാള്‍ കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
സാരമായി പൊള്ളലേറ്റ മറ്റു അഞ്ച് പേരെ തിരുവല്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പടക്ക നിര്‍മ്മാണശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച പത്തനംതിട്ട എഡിഎം ദിവാകരന് നായര്‍ വ്യക്തമാക്കി. ഇത്തരൊരു പടക്ക നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

