ഇടത് എംഎല്‍എമാര്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് പ്രചാരണം യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢാലോചന

മലപ്പുറം: ജില്ലയില്‍ നിന്നുള്ള രണ്ട് ഇടത് എംഎല്‍എമാര്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ജയിച്ചതെന്ന പ്രചാരണം യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പി.വി.അന്‍വറും വി.അബ്ദുറഹ്മാനും.
യുഡിഎഫ് സിറ്റിങ് സീറ്റുകളില്‍ പോരാടി ജയിച്ച തങ്ങളെ അപമാനിക്കാനാണ് നീക്കം. പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലെ പരാജയം മുന്‍കൂട്ടി കണ്ടാണ് ഈ പ്രചാരണം നടത്തുന്നത്.

ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഡി ജി പിയ്ക്കും സ്പീക്കര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Advertisements

