KOYILANDY DIARY

The Perfect News Portal

ആറുമാസം പ്രായമുള്ള ഇമ്രാനും വേണം 18 കോടി: നിസ്സഹായരായി മറ്റൊരു കുടുംബം

കോഴിക്കോട്: കണ്ണൂര്‍ മാട്ടൂലിലെ പിഞ്ചുകുഞ്ഞ് മുഹമ്മദിൻ്റെ ചികിത്സയ്ക്ക് 18 കോടി ദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞുകിട്ടിയ ആഹ്ളാദനിറവിലാണ് കേരളം. എന്നാല്‍, അതേ രോഗം വന്ന മറ്റൊരു കുരുന്നുകൂടി കനിവ് തേടുന്നു. അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടി കുളങ്ങരപറമ്പില് ആരിഫ്–- റമീസ തസ്നി ദമ്പതികളുടെ ആറുമാസം പ്രായമായ മകന്‍ ഇമ്രാന്‍. മസില്‍ ശോഷിച്ച്‌ കിടപ്പിലാകുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാല് മാസമായി ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു ഡോസ് മരുന്നിന് വേണ്ടത് 18 കോടി രൂപ.

ആരിഫിന്റെ മൂന്നാമത്തെ മകനാണ് ഇമ്രാന്‍. മൂത്തമകള്‍ക്ക് അസുഖമില്ല. രണ്ടാമത്തെ മകള്‍ 90 ദിവസം മാത്രമാണ് ജീവിച്ചത്. ഇമ്രാന് ജനിച്ചയുടന്‍ രോഗലക്ഷണം കണ്ടു. പരിശോധനയില്‍ സ്ഥിരീകരിച്ചു. കേരളത്തിൻ്റെ കനിവുള്ള ഹൃദയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കഴിയുകയാണ് ഇമ്രാന്റെ കുടുംബം.
സഹായമെത്തിക്കാന്‍:

പേര്: ആരിഫ്
ബാങ്ക്: ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്ബര്‍: 16320100118821
ഐഎഫ്സ്സി: FDRL0001632
​ഗൂ​ഗിള്‍ പേ: 8075393563
ഫോണ്‍: 8075393563.

Advertisements

Leave a Reply

Your email address will not be published. Required fields are marked *