KOYILANDY DIARY.COM

The Perfect News Portal

ആര്‍ ശങ്കര്‍ പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ നാടകമാണോ എന്ന് പിണറായി ?

പൊന്നാനി > ആര്‍ ശങ്കര്‍ പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്ന് ബോധ്യമായ ഉമ്മന്‍ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഇത് എന്ന് കരുതണം- പൊന്നാനിയിലും കാലടിയിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സാരഥികള്‍ക്ക് നല്‍കിയ സ്വീകരണ പൊതുയോഗങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. ആര്‍ ശങ്കര്‍ എസ്‌എന്‍ഡിപി നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനാണ്. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ തന്നെ വിലക്കിയതാണെന്നോ അതിലുള്ള പ്രതിഷേധമോ എന്തുകൊണ്ട് അറിയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിക്കല്ലേ അറിയുക  പിണറായി പറഞ്ഞു.

Share news