KOYILANDY DIARY.COM

The Perfect News Portal

അമൃതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ വീട്ടുകാർക്ക് കൈമാറി.

കൊയിലാണ്ടി: സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിപ്രകാരം മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥികൾ സഹപാഠി അമൃതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ വീട്ടുകാർക്ക് കൈമാറി. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളുംനാട്ടുകാരും സഹായവുമായെത്തിയതോടെയാണ് 4 സെന്റിൽ ഒരു കൊച്ചു വീടെന്ന സ്വപ്നം പൂവണിഞ്ഞത്. മൊവിലൂർകുന്ന് നിടിയാണ്ടി മീത്തൽ വീട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ പി. ടി. എ. പ്രസിഡണ്ട് കെ. സി. പി. സജേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി. എൻ. ലളിതാബിക ഗുരുവിന് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ, ഗ്രാമ പഞ്ചായത്തംഗം ശ്രീജിത ഒതയോത്ത്, യു. ഉണ്ണികൃഷ്ണൻ, സി, ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.

Share news