KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോൽസവം സമാപിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം സമാപിച്ചു. ഭക്തി നിർഭരമായ ഒട്ടെറെ ചടങ്ങുകൾ കാളിയാട്ട ദിവസം നടന്നു. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. സന്ധ്യയോടെ പിഷാരികാവിലമ്മ പുറത്തെഴുന്നളളി പാലച്ചുവട്ടിലേക്ക് നീങ്ങി. ആചാരപ്രകാരമുളള ചടങ്ങുകൾക്കു ശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. തുടർന്ന് ക്ഷേത്രം കിഴക്കെ നടയിലൂടെ ഭഗവതി ഊരുചുറ്റാനിറങ്ങി. നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിലെത്തി . തെയ്യമ്പാടി കുറുപ്പിന്റെ നൃത്തവും നടന്നു. 11.45-നും 12.30നുമുളളിൽ വാളകം കൂടി. വാളകം കൂടുന്നേരം അത്യുഗ്ര മൂർത്തിയായ പിഷാരികാവിലമ്മയെ വിളിച്ച് ഭക്തജനങ്ങൾ കൂട്ട പ്രാർത്ഥന നടത്തി. തുടർന്ന് കരിമരുന്നു പ്രയോഗം നടന്നു.