അപ്പാർട്ട്‌മെന്റിൽ നിന്നും. മലിനജലം പുറത്തേക്കൊഴുകുന്നു

കൊയിലാണ്ടി: അപ്പാർട്ട്‌മെന്റിൽ നിന്നും. മലിനജലം പുറത്തേക്കൊഴുകുന്നു. കൊരയങ്ങാട് തെരുവിലുള്ള കെ.വി.എസ്.അപ്പാർട്ട്‌മെന്റിൽ നിന്നാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. കക്കൂസ് മാലിന്യ മടക്കമുള്ള മലിന ജലമാണ് ഒഴുകുന്നത്.
രൂക്ഷമായ ദുർഗന്ധം കാരണം നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് സമീപവാസികൾക്ക്. നഗരസഭാ ആരോഗ്യ വിഭാഗത്തിനും, കൊയിലാണ്ടി പോലീസിനും സമീപവാസികൾ പരാതി നൽകിയിട്ടുണ്ട്. നേരത്തെ ഇത്തരത്തിലുള്ള സംഭവമുണ്ടായതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
