അന്താരാഷ്ട്ര യോഗ വാരാചരണം പരിശീലന പരിപാടി

കൊയിലാണ്ടി . ഭാരതീയചികിത്സാ വകുപ്പും കൊയിലാണ്ടി മുൻസിപ്പാലിറ്റി നാഷണൽ ആയൂഷ്മിഷൻ, എ.എം.എ.ഐ. കൊയിലാണ്ടി ഏരിയയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ വാരാചരണത്തോടനുബന്ധിച്ച് നടക്കുന്ന യോഗാ പരിശീലന പരിപാടി മുൻസിപ്പൽ ചെയർന്മാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനംചെയ്തു.
പുളിയഞ്ചേരി ആയൂർവേദ ഡിസ്പൻസറിയിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. കെ. ഭാസ്ക്കരൻ ആദ്ധ്യക്ഷത വഹിച്ചു. ഡോ: സുബിൻ നാഗത്ത് (ജോ: സെക്രട്ടറി എ.എം.എ.ഐ. കൊയിലാണ്ടി), മുണ്ട്യാ ടി ബാബു, പി.കെ. ശൈലജ എന്നിവർ ആശംസകൾ നേർന്നു. ഡോ: നവ്യ ക്ലാസ്സെടുത്തു. ഡോ: അഫ്നിദ പി.എ. (മെഡിക്കൽ ഓഫിസർ ആയൂർവേദ ഡിസ് പൻസറി ) സംസാരിച്ചു.

