അന്താരാഷ്ട്രാ യോഗാ ദിനം ആചരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാച്വറല്‍ ഹീലിങ്ങ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. നിത്യാനന്ദാശ്രമത്തില്‍ നടന്ന സൂര്യനമസ്‌കാര സംഗമം യോഗാചാര്യന്‍ ഡോ. ബിനുശങ്കര്‍ ഉദ്ഘാടനം ചെയ്തു. സൗമിനി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എ. പി. ശിവാനന്ദന്‍, രാമകൃഷ്ണന്‍ കാവേരി, ടി.മാധവന്‍ എന്നിവര്‍ സംസാരിച്ചു.
