സമാശ്വാസ പദ്ധതി കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണം

കൊയിലാണ്ടി : മത്സ്യമേഖലയിൽ സമാശ്വാസ പദ്ധതി കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണം. സി.ഐ.ടി.യു. മത്സ്യതൊഴിലാളികൾക്ക് പഞ്ഞമാസ കാലത്ത് ലഭിക്കുന്ന സമാശ്വാസ പദ്ധതി ആനുകൂല്യം 2017 മുതൽ 3 വർഷത്തെ കുടിശ്ശിക കേന്ദ്ര ഗവൺമെൻ്റ് അടിയന്തിരമായി അനുവദിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളിയുടെ വിഹിതമായി 1500 രൂപയും സംസ്ഥാനത്തിൻ്റെയും കേന്ദ്രത്തിൻ്റെയും വിഹിതമായി 1500 രൂപ വീതം ചേർത്ത് വർഷത്തിൽ 4500 രൂപ 3 ഗഡുവായി പഞ്ഞമാസങ്ങളിൽ നൽകുകയാണ് പതിവ്.
എന്നാൽ കഴിഞ്ഞ 2 വർഷമായികേന്ദ്ര ഗവൺമെൻറ് കുടിശ്ശിക വരുത്തിയെങ്കിലും സംസ്ഥാന ഗവൺമെൻറ് മുഴുവൻ തുകയും 4500 രൂപ തൊഴിലാളികൾക്ക് നൽകിയിരുന്നു. ഈ വസ്തുത മറച്ചു വെച്ചാണ് യു.ഡി.എഫും ഉം ബി.ജെ.പി.യും സംസ്ഥാനത്തെ കുറ്റം പറയുന്നത്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. വീടില്ലാത്ത മുഴുവൻ മത്സ്യതൊഴിലാളികൾക്കും ലൈഫ് പദ്ധതിയിൽ പ്പെടുത്തിയതിനാൽ വന്ന കാലതാമസം അടിയന്തിരമായി ഇടപെട്ടു് ഫിഷറീസ് വകുപ്പിൻ്റെ സഹായത്തോടെ നടപ്പിലാക്കണം.
തീരദേശത്തേയും മത്സ്യതൊഴിലാളിയേയും സംരക്ഷിക്കാനും 1378 കോടി അനുവദിച്ച എൽ.ഡി.എഫ്. സർക്കാറിനെ യോഗം അഭിനന്ദിച്ചു. കൂടാതെ കൊയിലാണ്ടി മണ്ഡലത്തിൽ തീരദേശ റോഡു വികസനത്തിനുവേണ്ടി ഫണ്ടനുവദിച്ച കെ. ദാസൻ എം.എൽ.എ. യും യോഗം അഭിനന്ദിച്ചു. ഹാർബറിൽ നിന്നും കൊല്ലം അരയൻ കാവ് ഭാഗത്തേക്ക് അടിയന്തിരമായി റോഡ് നിർമ്മാണം ആരംഭി ക്കണമെന്നും തൊഴിലാളികളുടെ യാത്രാ ദുരിതം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ടി.വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. എം. സുനിലേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. പി. മൂത്തോറൻ മാസ്റ്റർ, എ. പി. ഉണ്ണികൃഷ്ണൻ, ജ്യോതി എന്നിവർ സംസാരിച്ചു.
