ശ്രീനാരായണ ഗുരു ദേവൻറെ 168 -ാംമത് ജന്മദിനം ആചരിച്ചു

കൊയിലാണ്ടി: ശ്രീനാരായണ ഗുരു ദേവൻറെ 168 -ാംമത് ജന്മദിനം കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഓഫീസിൽ നടന്ന ഗുരുപൂജയോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന് ഓഫീസ് പരിസരത്ത് യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പതാക ഉയർത്തി. യൂണിയൻറെ കീഴിലുള്ള വിവിധ ശാഖകളിൽ പായസ ദാനവും വാഹന പ്രചരണവും നടന്നു.
കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി. കോമത്ത്കര ഗുരുദേവ സന്നിധിയിൽ നിന്ന് വർണ്ണശഭളമായ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും ഗുരുദേവ ഫോട്ടോ അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര മുന്നേറിയത്.


ഘോഷയാത്രയ്ക്കും ആഘോഷ പരിപാടികൾക്കും പ്രസിഡണ്ട് കെ എം രാജീവൻ സെക്രട്ടറി പറമ്പത്ത് ദാസൻ, വൈസ് പ്രസിഡണ്ട് വി. കെ സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ കെ ശ്രീധരൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലെപ്പുറത്ത്, ഒ. ചോയിക്കുട്ടി, പി വി പുഷ്പരാജ്, പൊയിലിൽ കുഞ്ഞികൃഷ്ണൻ, കെ വി സന്തോഷ് കുമാർ, ശ്രീജു പി വി, ശാഖ സെക്രട്ടറി മാരായ ജയദേവൻ. സി കെ സോജൻ, നിത്യ ഗണേശൻ, കോയാരി ബാബു, ടി കെ രാജേഷ്, അദിന സുരേഷ്, സിതേഷ്, പ്രിൻസി സൂരജ്, മനോജ്, ബൈജു എന്നിവർ നേതൃത്വം നൽകി.

