KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ അക്രമമുണ്ടാക്കിയ 150ലേറെ പേര്‍ പിടിയില്‍; അറസ്‌റ്റ്‌ തുടരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകളെ തടയുകയും മാധ്യമപ്രവര്‍ത്തകരേയും പൊലീസിനേയും അക്രമിക്കുകയും ചെയ്‌ത കേസില്‍ 150ലേറെ സംഘപരിവാര്‍ അക്രമികള്‍ പിടിയിലായി. വിവിധ ജില്ലകളില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത ഇവരെ കോടതികളില്‍ ഹാജരാക്കി തുടങ്ങി. പലയിടത്തും അറസ്‌റ്റ്‌ തുടരുകയാണ്‌.

ആദ്യഘട്ടമായി 210 പേരുടെ ലുക്‌ഔട്ട്‌ നോട്ടീസാണ്‌ പത്തനംതിട്ട പൊലീസ്‌ ഇന്നലെ പുറത്ത്‌ വിട്ടത്‌. ഇതിലുള്‍പ്പെട്ടവരെയാണ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. ജാമ്യമില്ലാ വകുപ്പ്‌ ചുമത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌.

പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 146 കേസുകളിലെ പ്രതികുളുടെ ചിത്രങ്ങളാണ്‌ ഇതിലുള്ളത്‌. വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള സ‌്ത്രീയെ അടക്കം സംഘപരിവാര്‍ അക്രമികള്‍ തടഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വാഹനങ്ങള്‍ തകര്‍ത്തു.

Advertisements

ശബരിമലയില്‍ പോയ സ‌്ത്രീകളുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയിട്ടുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *