വിയ്യൂരിൽ കനാൽ തകർന്നു

കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും ഉള്ള ജല ശ്രോതസ്സാണ് പാഴാവുന്നത്. അധികൃതർ എത്രയും പെട്ടെന്ന് കനാൽ റിപ്പയർ ചെയ്ത് ജലം പാഴാവുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
