വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

പട്ടിക്കാട്: ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെയുള്ള സുഹൃത്തുക്കളുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന്‍ – ജയ ദമ്ബതികളുടെ മകള്‍ അനഘയാണ്(18) മരിച്ചത്. സമൂഹ മാധ്യമത്തിലൂടെ അനഘയെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനഘയുടെ മൊബൈല്‍ ഫോണില്‍ ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം ലഭിച്ചിരുന്നു. വീട്ടില്‍ നിന്നു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിനിയാണ് മരിച്ച അനഘ.

