KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: വ്യാഴാഴ്ച രാത്രി ഇരിങ്ങലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.  കൊല്ലം ഊരാംകുന്നുമ്മല്‍ രജീഷ് (32) നാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച രജീഷ്ന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങളുടെ തീരുമാനം.  വ്യാഴാഴ്ച രാത്രി ഇരിങ്ങലില്‍ രജീഷും സുഹൃത്ത് ഊരാകുന്നുമ്മല്‍ ഷൈജുവും (30) സഞ്ചരിച്ച മോ’ോര്‍ സൈക്കിളില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മോ’ോര്‍ സൈക്കിളിന്റെ പിറകില്‍ ഇരുന്ന രജീഷിനെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച പുലര്‍ച്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.

തുടര്‍ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രജീഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുുന്നു. സഹോദരന്‍ന്റെ വിവാഹം ക്ഷണിക്കാന്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
ബി.എം.എസ് കൊയിലാണ്ടി മേഖലാ പ്രസിഡണ്ട് ഊരാക്കുുമ്മല്‍ പുത്തന്‍ പുരയില്‍ രാജന്റെയും ദേവിയുടെയും മകനാണ് രജീഷ്. സഹോദരങ്ങള്‍: രാഗേഷ് (പോലീസ്), രാജേഷ്.

Share news