KOYILANDY DIARY

The Perfect News Portal

മാട്ടുപ്പൊങ്കല്‍ കര്‍ഷക മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : ചേമഞ്ചേരി കൃഷിയുടെയും കന്നുകാലി പരിപാലനത്തിന്റെയും പാരസ്പര്യവും വിശുദ്ധിയും വിളിച്ചോതിക്കൊണ്ട് മാട്ടുപ്പൊങ്കല്‍ മഹോതസവത്തിന് ചേമഞ്ചേരിയില്‍ തുടക്കമായി. പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ കെ. പി. പ്രഭാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജനിതകമാറ്റം വരുത്തിയ വിത്തുകളും, വിളകളും ഇന്ത്യയിലെ കാര്‍ഷികരംഗത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ. പി. പ്രഭാകരന്‍ പറഞ്ഞു. മാധവിഅമ്മ ദീപം പ്രകാശനം ചെയ്തു, ‘ഭൂ സഞ്ജീവനി’ ജീവാണുവളം വില്‍പ്പന പ്രശസ്ത നാടന്‍ പശു ജൈവവൈദ്യ കര്‍ഷകന്‍ കെ. സുരേന്ദ്രന്‍ ജനകീയ ഹോമിയോ ചികിത്സകനും പ്രകൃതി കര്‍ഷകനുമായ കെ. സി. ഗംഗാധരന് നല്‍കി നിര്‍വ്വഹിച്ചു. ഹീര നെട്ടൂര്‍, ശാലിനി ബാലകൃഷ്ണന്‍, ടി. ശ്രീനിവാസന്‍ ഇല്ല്യാസ്, ചെറുവയല്‍ രാമന്‍, എന്നിവര്‍ സംസാരിച്ചു. കൃഷിയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ ഉഷ തണലും, നെല്‍കൃഷിയുടെ അനുഭവ പാഠം എന്ന വിഷയത്തില്‍ ചെറുവയല്‍ രാമനും ക്ലാസ്സെടുത്തു. യു. കെ. രാഘവന്‍ സ്വാഗതവും കെ. പി. ഉണ്ണിഗോപാലന്‍ നന്ദിയും പറഞ്ഞു.