വരാപ്പുഴ ഹർത്താൽ: 50 ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമീഷൻ ഉത്തരവ്

വ്യാജ ഹർത്താലിൽ BJP പ്രവർത്തകൻ യാത്രക്കാരെ അക്രമിക്കുന്നു
കൊച്ചി : വരാപ്പുഴയിലെ ഹര്‍ത്താല്‍ദിനത്തില്‍ വാഹനം തടയുകയും പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ 50 ബിജെപി പ്രവർത്തകർക്കെതിരെ ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി നല്കിയ പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന് ചെയര്മാന് പി കെ ഹനീഫ കേസെടുക്കാൻ ഉത്തരവിട്ടത്.
ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്ന പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വരാപ്പുഴ എസ്എന്‍ഡിപി ഭാഗത്ത് ഹർത്താൽ അനുകൂലികളായ ബിജെപി പ്രവർത്തകർ കാര്‍ തടഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് തയ്യാറാക്കിയ റിപ്പോര്‍ട്ടും കമീഷന് പരിഗണിച്ചു. വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യംപറഞ്ഞവര്ക്കെതിരെയും കമീഷന് കേസെടുത്തു. പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വുമണ്‍ ഇന്ത്യാ മൂവ്മെന്റ് പ്രവര്‍ത്തക കദീജ നല്കിയ പരാതിയിലാണ് കേസ്.
