റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മലബാർ ആർട്‌സ് & സയൻസ് (മൂടാടി), കൊമേഴ്‌സ് – മാനേജ്‌മെന്റ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡോ: പി.എം നജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വിശദമായ ക്ലാസും ചർച്ചയും നടന്നു.
പ്രിൻസിപ്പാൾ പി. ആർ. സുബ്രഹ്മണ്യൻ, വൈസ് പ്രിൻസിപ്പാൾ ഷാഹിറ എം. കെ എന്നിവർ നേതൃത്വം നൽകി. വിവിധ വകുപ്പ് മേധാവികളായ പ്രിയങ്ക കെ. വി, അനുപമ ജയൻ, ഷിനോസ് എം, നിഖിൽ സി. കെ, അഞ്ജന എസ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

