യു.എസ് ഓപ്പൺ ടെന്നീസ്: ഇഗ സ്വിയാടെക്കും ഓൺസ് ജാബിയറും ഏറ്റുമുട്ടും

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ നാളെ പുലർച്ചെ പോളിഷ് താരം ഇഗ സ്വിയാടെക്കും ടുണീഷ്യയുടെ ഓൺസ് ജാബിയറും ഏറ്റുമുട്ടും.
സെമിയിൽ ഒന്നാം റാങ്കുകാരിയായ ഇഗ ബെലാറസുകാരി അരിന സബലങ്കയെ തോൽപ്പിച്ചു. ആദ്യ സെറ്റ് 3––6ന് നഷ്ടമായശേഷം 6––1, 6––4നാണ് ജയം. ഇരുപത്തൊന്നുകാരിയുടെ ആദ്യ യുഎസ് ഓപ്പൺ ഫൈനലാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളണ്ടുകാരിയാണ്.
ടുണീഷ്യയിൽനിന്നുള്ള ഓൺസ് ജാബിയർ 6––1, 6––3ന് ഫ്രഞ്ചുകാരി കരോലിൻ ഗാർഷ്യയെ തോൽപ്പിച്ചു. പ്രമുഖർ പുറത്തായ പുരുഷ സിംഗിൾസ് സെമി റഷ്യയുടെ കാരൻ ഖചനോവും നോർവേയുടെ കാസ്പർ റൂഡും തമ്മിലാണ്. അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോയും സ്പാനിഷ് താരം കാർലോസ് അൽകാറസും രണ്ടാംസെമിയിൽ ഏറ്റുമുട്ടും.

