യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ കേസ്: യുവതിയെ റിമാന്റ് ചെയ്‌തു

കോവളം: വീട്ടിലേക്ക‌് വിളിച്ച് വരുത്തി മുഖത്ത് മുളക് പൊടിയെറിഞ്ഞ് ദേഹത്ത് തിളച്ചവെള്ളമൊഴിച്ചതിനെ ത്തുടര്‍ന്ന് പൊള്ളലേറ്റ് യുവാവ് മരിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ റിമാന്റ് ചെയ്‌തു. കോവളം കമുകിന്‍കുഴി വലിയകുളത്തിന്‍കര സ്വദേശിയായ നാദിറയെയാണ് (30) റിമാന്‍ഡ് ചെയ്തത്. തിരുവല്ലം ഇടയാര്‍ മണലി വീട്ടില്‍ ബാബുവാണ് (36) പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ മാര്‍ച്ച് 18നാണ് ഇയാള്‍ മരിച്ചത്.ബാബു മരിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും നാദിറയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബാബുവിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാ
യിരുന്നു അറസ്റ്റ്.
ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. നാദിറയും മരിച്ച ബാബുവും കോവളം പാലസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരായിരുന്നു. ഇരുവരും തമ്മില്‍ പണമിടപാടുണ്ടായിരുന്നതായും തിരുവല്ലം പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ബാബുവിനെ വീട്ടില്‍ വിളിച്ചുവരുത്തി മുഖത്ത് നാദിറ മുളക് പൊടി വിതറുകയും ദേഹത്ത് തിളച്ച വെള്ളമൊഴിക്കുകയും ചെയ്തത്.

വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ ബാബുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ദിവസം തന്നെ നാദിറയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

